സിബിഐ ഇമെയിലുകള്‍ ചൈന വായിക്കുന്നു

ചൈനീസ് ഇന്റലിജന്റ്‌സ് സംവിധാനം സിബിഐയില്‍ വരെ നുഴഞ്ഞുകയറിയിട്ടുണ്ട്. സിബിഐയുടെ മെയിലുകള്‍ വരെ വായിക്കാന്‍ ചൈനീസ് സംഘത്തിനു സാധിക്കും-ഹിന്ദുസ്ഥാന്‍ ദില്ലിയില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴാണ് അസാഞ്ചെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടിയായി കൊണ്ട് അസാഞ്ച മറ്റൊരു കാര്യവും പുറത്തുവിട്ടിട്ടുണ്ട്. വിദേശബാങ്കുകളിലെ എക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തീര്‍ത്തും വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അസാഞ്ചെയുടെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications