കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഇമെയിലുകള്‍ ചൈന വായിക്കുന്നു

Google Oneindia Malayalam News

Assange
ദില്ലി: ഇന്ത്യന്‍ ഇന്റലിജന്റ്‌സ് നെറ്റ്‌വര്‍ക്കുകളും ഇമെയിലുകളും ഫോണുകളും ചൈന ഹാക്ക് ചെയ്തതായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്.

ചൈനീസ് ഇന്റലിജന്റ്‌സ് സംവിധാനം സിബിഐയില്‍ വരെ നുഴഞ്ഞുകയറിയിട്ടുണ്ട്. സിബിഐയുടെ മെയിലുകള്‍ വരെ വായിക്കാന്‍ ചൈനീസ് സംഘത്തിനു സാധിക്കും-ഹിന്ദുസ്ഥാന്‍ ദില്ലിയില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴാണ് അസാഞ്ചെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടിയായി കൊണ്ട് അസാഞ്ച മറ്റൊരു കാര്യവും പുറത്തുവിട്ടിട്ടുണ്ട്. വിദേശബാങ്കുകളിലെ എക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തീര്‍ത്തും വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അസാഞ്ചെയുടെ വെളിപ്പെടുത്തല്‍.

English summary
China hacked India's intelligence network and the West intercepted mails and phone calls from India, that's Wikileaks founder Julian Assange's stunning disclosures at HT Leadership summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X