ദില്ലിയില്‍ വീട് തകര്‍ന്ന് നാലു മരണം
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയിലെ ഉത്തംനഗറില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരുകുടുംബത്തിലെ മൂന്നു പേരടക്കം നാലു പേര്‍ മരിച്ചു. വീടിനു തൊട്ടടുത്തുള്ള റസ്റ്റോറന്റ് ഉടമ അശാസ്ത്രീയമായി നടത്തിയ നിര്‍മാണപ്രവര്‍ത്തികളാണ് അപകടത്തിനു കാരണം.
അടിത്തറ ഇളകിയതിനെ തുടര്‍ന്ന് 15 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. മെട്രോ റെസ്‌റ്റോറന്റ് ഉടമകളായ ശിവ് സോന്ധി, കിഷന്‍ സോന്ധി, പാട്ണര്‍മാരായ ദയാല്‍ ചൗള, തരുണ്‍ ചൗള, കോണ്‍ട്രാക്ടര്‍ എന്നിവര്‍ക്കെതിരേ ഉത്തം നഗര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
സോന്ധിയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പോലിസ് വരുമെന്ന മുന്‍വിധിയില്‍ രണ്ട് സോന്ധിമാരും നേരത്തെ തന്നെ സ്ഥലം വിട്ടിരുന്നു. രൂപര്‍ണി(60),റിച്ചാ ശര്‍മ(40), ജയ് പതക്(24), സരിതാ ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications