ദേവാനന്ദ് അന്തരിച്ചു

ധരം ദേവ് പിഷോരിമല്‍ ആനന്ദ് എന്ന ദേവാനന്ദ് 1923 സെപ്തംബര്‍ 26ന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് ജനിച്ചത്. ലാഹോര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയതിനുശേഷം ചലച്ചിത്രമോഹവുമായി മുംബൈയിലെത്തിയ ആനന്ദിന്റെ ആദ്യ ചിത്രം ഹം എക് ഹേയാണ്. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസതാരത്തെ പത്മഭൂഷണും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
1947ല്‍ പുറത്തിറങ്ങിയ സിദ്ദി എന്ന ചിത്രമാണ് കരിയറിലെ വഴിത്തിരിവ്. ഗൈഡ്, ഹം ദോനോ, തേരാ ഘര്‍കെ സാംനെ, ബംബൈ കാ ബാബു, കാലാ ബസാര്‍, പ്രേം പൂജാരി, തീന്‍ ദേവിയാന്‍, ജോണി മേരാ നാം, ജ്വല്ലര്‍ തീഫ്, സിഐഡി, അമിര്‍ ഖരീബ്, വാറണ്ട്, ഹരേ രാം ഹരേ കൃഷ്ണ, ദേസ് പര്‍ദേശ്, ബാസി, പേയിങ് ഗസ്റ്റ് എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായിരുന്നു.
ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് എന്ന പേരില്‍ പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. ചാര്‍ജ് ഷീറ്റിലെ നിര്‍മാതാവും സംവിധായകനുമായ ദേവാനന്ദ് ചിത്രത്തില്‍ അഭിനയിയ്ക്കുന്നുമുണ്ടായിരുന്നു.












Click it and Unblock the Notifications