കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എജിയുടെ വിധി തിങ്കളാഴ്ചയറിയാം

  • By Nisha Bose
Google Oneindia Malayalam News

Dandhapani,
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി സ്വീകരിച്ച വിവാദ നിലപാട് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച അടിയന്തരമന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചു. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രാത്രി പത്ത് മണിക്കാണ് മന്ത്രിസഭായോഗം ചേരുക.

ദണ്ഡപാണി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയിരുന്നു. കോട്ടയത്ത് വച്ചാണ് എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരും എജിയോടൊപ്പം ഉണ്ടായിരുന്നു.

ഹൈക്കോടതിയിലെ എജിയുടെ പരാമര്‍ശങ്ങളെ പറ്റി വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത്.

മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും ദണ്ഡപാണി വാദിച്ചിരുന്നു. എജിയുടെ ഈ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്.

ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷവും മുഖ്യമന്ത്രിയുമായി എജി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കോട്ടയത്ത് വച്ച് കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായത്.

English summary
Cabinet will discuss AG's controversial statement on Monday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X