അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം

കെപി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്നാണ് ജോര്‍ജ് പറഞ്ഞത്. അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി അറിയിച്ചു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി, അത് കഴിഞ്ഞു. ഇന്ന് താന്‍ വീണ്ടും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായെന്നായിരുന്നു ദണ്ഡപാണി പറഞ്ഞത്.
മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ സാങ്കേതിക വിദഗ്ധരെ ഹാജരാക്കും. ഇതിനായി വിദഗ്ധരെ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എജി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും ദണ്ഡപാണി വാദിച്ചു.












Click it and Unblock the Notifications