ഡാം: കനാല്‍ വെട്ടാനെത്തിയവര്‍ അറസ്റ്റില്‍

കേരളത്തിലേക്ക് കനാല്‍ വെട്ടി മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താനായിരുന്നു ഇവരുടെ ശ്രമം. ജെസിബിയുമായാണ് ഇവര്‍ എത്തിയത്.
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍ ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തിരുന്നു. അതിനാല്‍ തന്നെ യുവമോര്‍ച്ചക്കാരുടെ സമരത്തെ നേരിടാന്‍ ശക്തമായ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു.
അതേസമയം മുല്ലപ്പെരിയാറില്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി മൂന്ന് എംപിമാര്‍ ചപ്പാത്തിലെ സമരപന്തലില്‍ നടത്തി. എംപിമാരായ പിടി തോമസ്, ജോസ് കെ മാണി, ആന്റോ ആന്റണി എന്നിവരാണ് ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്.












Click it and Unblock the Notifications