റഷ്യന്‍പേടകം, പ്രതീക്ഷ അവസാനിച്ചതായി യൂറോ ഏജന്‍സി

പെര്‍ത്ത് കേന്ദ്രമായി യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണ് അവസാനിപ്പിച്ചിട്ടുള്ളത്. റഷ്യയിലെ നിയന്ത്രണകേന്ദ്രത്തിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഇപ്പോഴും തികഞ്ഞ പ്രതീക്ഷയിലാണ്. അതേ സമയം 1700 ലക്ഷം ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ചൊവ്വ പര്യവേഷണ പേടകം പ്രവര്‍ത്തനക്ഷമമാക്കാനായില്ലെങ്കില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആശയകുഴപ്പത്തിലാണ്.
ഡിസംബര്‍ അവസാനത്തോടുകൂടി പേടകം ഭൂമിയിലേക്ക് വീഴുമെന്നാണ് നാസയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പേടകത്തിലെ ഇന്ധനം അത്യന്തം മാരകമായ വിഷമായതിനാല്‍ അതുണ്ടാക്കുന്ന അപകടത്തിന്റെ തോത് പ്രവചിക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications