പാകിസ്താനില്‍ നിന്ന് യുഎസ് സേനാ പിന്മാറ്റം തുടങ്ങി
ഇസ്ലാമാബാദ്: ബലൂചിസ്താനിലെ ഷംസി എയര്‍പോര്‍ട്ടില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറ്റം തുടങ്ങി. നാറ്റോ ആക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ സേനയോട് എയര്‍ബേസ് ഒഴിയണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.
എയര്‍ബേസിലുള്ള അമേരിക്കന്‍ സൈനികരെ കൊണ്ടു പോവാനുള്ള എയര്‍ക്രാഫ്റ്റ് ഞായറാഴ്ച ഷംസിയിലെത്തിയിട്ടുണ്ട്. സൈനികര്‍ക്ക് കനത്ത സുരക്ഷയാണ് പാകിസ്താന്‍ ഒരുക്കിയിട്ടുള്ളത്. പ്രദേശത്തുള്ളവരോട് വീടിനു പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
രാജ്യം വിട്ടുപോവാന്‍ പാകിസ്താന്‍ നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഡിസംബര്‍ 11നാണ്. നാറ്റോ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിലൂടെ അഫ്ഗാനിലേക്കുള്ള വിതരണ റൂട്ടും പാകിസ്താന്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications