പുതുവര്‍ഷത്തില്‍ ഒഴിവാക്കേണ്ട നാല് ഓഹരികള്‍
ഓഹരി നിക്ഷേപകര്‍ക്ക് ഏറെ യാതനകള്‍ സമ്മാനിച്ചുകൊണ്ട് 2011 കടന്നു പോവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. പുതുവര്‍ഷത്തില്‍ ഒരു പുതിയ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുന്നതിനെ കുറിച്ചോ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോ പൊളിച്ചെഴുതുന്നതിനെ കുറിച്ചോ നിക്ഷേപകര്‍ ഗൗരവത്തോടെ ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. യുബിഎസ് ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ചിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ 2012 പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കേണ്ട നാല് ഓഹരികളെ കുറിച്ച് പറയാം.
ബാങ്ക് ഓഫ് ഇന്ത്യ: കിട്ടാകടം തിരിച്ചുപിടിക്കാനുള്ള ബാങ്കിന്റെ പരിമിതികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ 345ല്‍ നില്‍ക്കുന്ന ഈ ഓഹരി വിറ്റൊഴിവാക്കുന്നതാണ് നല്ലത്.
എച്ച്‌സിഎല്‍: തകര്‍ച്ചയില്‍ താഴോട്ട് നീങ്ങുകയാണെങ്കില്‍ പ്രതിരോധിക്കാനുള്ള ശേഷി ഈ ഓഹരിക്ക് കുറവാണ്. 2013ഓടുകൂടി ഈ ഓഹരിയുടെ വില താഴേക്കിറങ്ങാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ 408 രൂപയാണ് ഈ ഓഹരിക്കുള്ളത്.
എല്‍ഐസി ഹൗസിങ് ഫിനാന്‍സ്: സാമ്പത്തികമാന്ദ്യം, ഉയര്‍ന്ന പലിശനിരക്ക്, മറ്റു ബാങ്കുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നിവ ചേരുമ്പോള്‍ എല്‍ഐസിയുടെ 2012 ശോഭനമാവില്ലെന്നാണ് കരുതുന്നത്.
ടാറ്റാ മോട്ടോര്‍സ്: പ്രമോഷനും ഡീലര്‍ സപ്പോര്‍ട്ടിനും വേണ്ടി പണം മുടക്കുന്നു. കൂടാതെ പാസഞ്ചര്‍ വാഹനമേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധതിരിക്കുന്നു. തീര്‍ച്ചയായും കമ്പനിയുടെ ബാലന്‍സ് ഷീറ്റ് വിപണിയുടെ ഉത്തേജിപ്പിക്കുന്ന രീതിയിലായിരിക്കാനുള്ള സാധ്യത കുറവാണ്.












Click it and Unblock the Notifications