ഇന്ത്യന്‍ വീടുകളില്‍ 18000 ടണ്‍ സ്വര്‍ണം

ഡോളര്‍ ഇനത്തില്‍ കണക്കുകൂട്ടിയാല്‍ രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ (ആഭ്യന്തര ഉത്പാദനം) പകുതി വരുമിത്.
പൊന്നിനോടുള്ള മമത സംസ്‌കാരത്തിലും പാരമ്പര്യത്തിലും കാത്ത് സൂക്ഷിക്കുന്ന ഇന്ത്യയിലാണ് ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണവില്‍പന നടക്കുന്നത്.
ആഗോള ഓഹരികളുടെ 11% വരുന്ന 18,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാര്‍ ഭദ്രമായി വീടുകളില്‍ സൂക്ഷിച്ചിട്ടുള്ളതെന്നു ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനമായ മാക്യുറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009-10 കാലയളവില്‍ 32900 കോടി ഡോളര്‍ വരുന്ന നിക്ഷേപങ്ങളില്‍ 78 ശതമാനവും സ്വര്‍ണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണവിലയിലും ഉപയോഗത്തിലുമുണ്ടായ വര്‍ധനയാണു ശേഖരം ഇത്രയും ഉയരാന്‍ കാരണം. അമൂല്യനിധിയായി കാത്തു സൂക്ഷിക്കുന്ന സ്വര്‍ണം പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കൈവിടാന്‍ ഇന്ത്യക്കാര്‍ മടിയ്ക്കുകയാണെന്നും മാക്യുറിയുടെ റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications