കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്ഷത്രവിപണിയിലും പണ്ഡിറ്റ് തരംഗം

  • By Nisha Bose
Google Oneindia Malayalam News

Santhosh Pandit
കൊച്ചി: തീയേറ്ററുകളില്‍ 'ആവേശകരമായ സ്വീകരണം' ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും നക്ഷത്ര വിപണിയിലും തരംഗം തീര്‍ക്കുന്നു.

പണ്ഡിറ്റിന്റെ കോട്ടിന്റെ നീളന്‍ കോളറിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ചിറകുള്ള നക്ഷത്രമാണ് ഇത്തവണ വിപണിയിലെ ഏറ്റവും ഡിമാന്റുള്ള ഐറ്റം. കൃഷ്ണനും രാധയും എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രത്തിന് 85 മുതല്‍ 140 രൂപ വരെയാണ് വില.

ഡോക്ടര്‍ ലൗ, മാണിക്യം, സെവന്‍സ്, എന്നീ ചിത്രങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളും വിപണിയില്‍ ലഭ്യമാണെങ്കിലും കൃഷ്ണനും രാധയും തന്നെ വിപണിയിലെ താരം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. മുംബൈയില്‍ നിന്നാണ് നക്ഷത്രങ്ങള്‍ എത്തുന്നതെങ്കിലും സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

എന്തായാലും പണ്ഡിറ്റ് തരംഗം തീയേറ്ററിന് പുറത്തേയ്ക്കും വ്യാപിയ്ക്കുകയാണ്. പണ്ഡിറ്റ് തരംഗം മുതലെടുത്ത് കച്ചവടം കൊഴുപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് വിപണിയിലുള്ളവര്‍.

English summary

 Santhosh Pandit creates movements in Christmas market. The star named Krishnanum Radhayum became a superhit among the Christmas items.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X