വിപണി തുറക്കുന്നത് കരുതലോടെ

ചൊവ്വാഴ്ച മുഹറം അവധിയായതിനാല്‍ തിങ്കളാഴ്ച കാര്യമായ റിസ്‌കെടുക്കാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ശ്രമിക്കില്ലെന്നുറപ്പാണ്. ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ കുറവ് പണപ്പെരുപ്പം കുറയ്ക്കുന്നതിനു കാരണമാവുമെന്നാണ് എല്ലാവരും കരുതുന്നത്. ഇതോടെ അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ഭീഷണി ഇല്ലാതാവും. കൂടാതെ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ .25ന്റെ കുറവു വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കാനുള്ള സാധ്യതയുമുണ്ട്.
പ്രതിപക്ഷ കക്ഷികളുടെയും ചില ഭരണകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശപങ്കാളിത്തം അനുവദിക്കാനുള്ള മന്ത്രിസഭാതീരുമാനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനവും വിപണിയില്‍ പ്രതിഫലിക്കും.
രൂപ തിരിച്ചുവരവിന്റെ പാതയിലായതിനാല്‍ ഐടി കമ്പനികള്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനാവില്ല. എബിബി ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍, ഐഎഫ്‌സിഐ, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് എന്നീ ഓഹരികള്‍ ശ്രദ്ധിക്കണം. ടൈറ്റാന്‍ ഇന്‍ഡസ്ട്രീസും റീട്ടെയില്‍ കമ്പനികളുടെ ഓഹരികളും വാങ്ങാതിരിക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications