ചാഞ്ചാട്ടം, വിപണി നേരിയ നഷ്ടത്തില്‍

അശോക് ലെയ്‌ലന്റ്, ശ്രീറാം ട്രാന്‍സ് ഫിനാന്‍സ് ഓഹരികള്‍ അഞ്ചരശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോള്‍ അരബിന്ദോ ഫാര്‍മ, അദാനി പവര്‍, സണ്‍ ടിവി കമ്പനികള്‍ നാലുശതമാനത്തിലധികം മുന്നേറ്റമുണ്ടാക്കി.
ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മരവിപ്പിച്ചത് പാന്റലൂണ്‍ റീട്ടെയില്‍സിന് തിരിച്ചടിയായി. 12.86 ശതമാനം നഷ്ടമാണ് ഓഹരി രേഖപ്പെടുത്തിയത്. സിഇഎസ്സി, യുനൈറ്റഡ് ഫോസ്ഫറസ്, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കമ്പനികള്‍ക്ക് കാര്യമായ നഷ്ടം നേരിട്ടു.
രാവിലെ വണ്‍ ഇന്ത്യയിലൂടെ നിര്‍ദ്ദേശിച്ചിരുന്ന എബിബി ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ഓഹരികള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.












Click it and Unblock the Notifications