തീവണ്ടിയില് ബാലികയെ ബലാത്സംഗം ചെയ്തു

പഠിക്കാത്തതിന് മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 15കാരി സോളാപൂരില് നിന്നും മുംബൈയിലുള്ള ആന്റിയുടെ അടുത്തേക്കാണ് ട്രെയിന് കയറിയത്.
പിടിയിലായ കിഷോര് കുമാര് സഹാനി പൂനെ സ്വദേശിയാണ്. ജോലി ആവശ്യത്തിനായി സോളാപൂരിലെത്തി മടങ്ങുകയായിരുന്നു. കുട്ടി തനിച്ചാണെന്ന് തിരിച്ചറിഞ്ഞ കിഷോര് സ്വന്തം സീറ്റ് ഓഫര് ചെയ്ത് സൗഹൃദം പിടിച്ചുപറ്റുകയായിരുന്നു.
സംസാരത്തിലൂടെ കുട്ടിയെ വശീകരിച്ച യുവാവ് കുട്ടിയെയും കൂട്ടി പൂനയില് ഇറങ്ങി. സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ട്രെയിനിലേക്ക് കുട്ടിയെ കൂട്ടികൊണ്ടു പോയ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ ഡെക്കാണ് എക്സ്പ്രസില് കയറിയ രണ്ടുപേരും ദാദര് സ്റ്റേഷനിലെത്തി.
സഹാനിയുടെ മൊബൈലില് നിന്നും മുംബൈയിലുള്ള ആന്റിയെ വിളിച്ചതിനുശേഷം അവര് എത്താനുള്ള സമയം മനസ്സിലാക്കിയ യുവാവ് ഷെഡ്ഡിലുള്ള ഒഴിഞ്ഞ തീവണ്ടിയിലേക്ക് കുട്ടിയെ കൊണ്ടു പോയി രണ്ടു തവണ ക്രൂരമായി പീഡിപ്പിച്ചു.
സ്റ്റേഷനിലെത്തിയ കുട്ടിയുടെ ആന്റി സഹാനിയുടെ ഫോണിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് യുവാവിന് അപകടം മണത്തത്. കുട്ടിയില് നിന്നു വിവരങ്ങളറിഞ്ഞ ആന്റി ബഹളംവെച്ച് ആളെ കൂട്ടിയതോടെ യുവാവിന് രക്ഷപ്പെടാനായില്ല.












Click it and Unblock the Notifications