Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചയ്ക്ക് തയാര്‍; തമിഴ്‌നാട് അയയുന്നു

Mullaperiyar
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാട് പിന്നോട്ട്. ഡിസംബര്‍ 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് കേന്ദ്രത്തെ അറിയിച്ചു.

ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കായി കേരളം നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയുമായി ചര്‍ച്ചനടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തമിഴ്‌നാട് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച വിവരം അദ്ദേഹം ജയകുമാറിനെ അറിയിച്ചത്.

തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ ചില അസൗകര്യങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

കേരളത്തില്‍ അനുദിനം സമരങ്ങളും പ്രക്ഷോഭങ്ങളും വര്‍ധിച്ചുവരുന്നതും ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനില്‍ക്കുന്നതും പ്രതികൂലമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് തമിഴ്‌നാട് എത്തിയതെന്നാണ് സൂചന. ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് മുപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും കേരളത്തിന് അത് അനുകൂലഘടകമാകുമെന്നും തമിഴ്‌നാടിന് ആശങ്കയുണ്ട്.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ആണ് ഇരുഭാഗത്തെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. കേന്ദ്രം ഇടപെട്ട് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ നടപടി.

പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കരുതോയെന്ന് കേസ് പരിഗണിക്കവേ നേരത്തെ സുപ്രീംകോടതിയും പലപ്രാവശ്യം ആരാഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+