Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍, കേന്ദ്രസേന വേണം: ജയലളിത

Jayalalitha
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണത്തിന് കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങിനോട് ആവശ്യപ്പെട്ടു.

ഡാം തകര്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സി(സിഐഎസ്എഫ്)ന് സുരക്ഷാ ചുമതല കൈമാറണം. ഞായറാഴ്ച അയച്ച കത്തിന്റെ പകര്‍പ്പ് പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

200ഓളം വരുന്ന ഒരു സംഘം ശനിയാഴ്ച ഡാമിനടുത്തുളള തമിഴ്‌നാട് ഇലക്ട്രിസ്റ്റി ബോര്‍ഡ് ഓഫിസിന്റെ ഗേറ്റ് അടിച്ചുപൊളിച്ചിരുന്നു. ഞായറാഴ്ച ജെസിബിയുമായി ഡാമിനടുത്തേക്ക് മാര്‍ച്ച് നടത്താന്‍ മറ്റൊരു സംഘവും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാറില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഡാമിന്റെ സുരക്ഷ ഗുരുതരമായ വിഷയമാണ്.

ഡാം ഇപ്പോഴും ശക്തമാണ്. വെള്ളത്തിന്റെ അളവ് ഇപ്പോഴുള്ള 136ല്‍ നിന്നും 142 അടിയായി ഉയര്‍ത്തിയാല്‍ മാത്രമേ തമിഴ്‌നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം ലഭിക്കൂ. തീര്‍ച്ചയായും പ്രധാനമന്ത്രി തലത്തിലുള്ള ഇടപെടല്‍ ഈ വിഷയത്തില്‍ അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+