Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതികാരത്തിനായി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Rape
ദില്ലി: ദില്ലിയില്‍ നാല്‍പതുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഇവരുടെ ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാനാണ് വീട്ടമ്മയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിലെ ആദര്‍ശ് നഗറിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇരോജ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പീഡനത്തിനിരയായ വീട്ടമ്മയുടെ അയല്‍വാസിയാണ് ഇറോജ്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയുടെ ഭര്‍ത്താവും ഇറോജും തമ്മില്‍ വാക്തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. കയ്യാങ്കളിയ്ക്കിടെ മര്‍ദ്ദനമേറ്റ ഇറോജ് ഇതിന് പ്രതികാരം ചെയ്യുമെന്നും ഭീഷണി മുഴക്കി.

ശനിയാഴ്ച ഒരു സുഹൃത്തിനൊപ്പമെത്തി വീട്ടമ്മയെ ഇവര്‍ പീഡിപ്പിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+