അപകടം: ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് തൊട്ടൂരില്‍ വാഹനാപകടത്തില്‍ ഏഴു ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 9 അംഗ സംഘം സഞ്ചരിച്ച വാനാണ് പുലര്‍ച്ചെ 1.40 ഓടെ അപകടത്തില്‍പ്പെട്ടതെന്ന് സേലം കലക്ടര്‍ മഗരഭൂഷണും എസ്.പി. പി. ആര്‍. മുത്തുസ്വാമിയും അറിയിച്ചു.
ആന്ധ്രയില്‍ നിന്നു ശബരിമലയിലേയ്ക്കു പോയ വാനും കോയമ്പത്തൂരില്‍ നിന്നു ചെന്നൈയിലേയ്ക്കു പോയ സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരം.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍. രണ്ടു വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും ഒരു തീര്‍ത്ഥാടകനെയും 12 ബസ് യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മ്മപുരിയിലേക്ക് പോകുകയായിരുന്നു ബസ്.












Click it and Unblock the Notifications