കുട്ടികള്‍ക്ക് മദ്യം വിറ്റു; ബാറിനെതിരെ കേസ്

എംഒ റോഡിലെ സ്‌കൈ ലോര്‍ഡ് ബാര്‍, ഇക്കണ്ടവാരിയര്‍ റോഡിലെ ബിവറേജസ് ഷോപ്പ് എന്നിവയ്‌ക്കെതിരെയാണ് 118(1) വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം രജിസറ്റര്‍ ചെയ്യുന്ന നഗരത്തിലെ ആദ്യത്തെ കേസാണിത്.
കിഴക്കേകോട്ടയിലെ പാലരല്‍ കോളെജില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോളാണ് മദ്യം നല്‍കിയ ബാറിന്റെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബാറിനെതിരെ കേസെടുക്കുകയായിരുന്നു.
ഇവര്‍ യൂണിഫോം അണിഞ്ഞു തന്നെയാണ് മദ്യം വാങ്ങിയതെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് കുട്ടികളെ വിട്ടയച്ചത്. മദ്യം വാങ്ങാന്‍ എത്തുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ മദ്യം നല്‍കരുതെന്ന് പൊലീസ് ബാറുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications