പറവൂര്‍: 4 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റിലാവും
പറവൂര്‍: പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് നാല് സിനിമ പ്രവര്‍ത്തകരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.
മൂന്ന് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ എറണാകുളം റൂറല്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദനത്തിന് വഴങ്ങി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ഈ നാലുപേരും കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ റൂറല്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം നാലു പേരേയും പ്രതിപ്പട്ടികയില്‍ നിന്ന് ലോക്കല്‍ പൊലീസ് ഒഴിവാക്കി.
തങ്ങളുടെ പേര് പറയാതിരിക്കാനായി പെണ്‍കുട്ടിയുടെ പിതാവിന് പോലീസ് ഒത്താശയോടെ നാല്‍വര്‍ സംഘം രണ്ട് ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications