Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധസത്യങ്ങള്‍ കൂടുതല്‍ അപകടകരം:രാഹുല്‍ ഈശ്വര്‍

Rahul
കണ്ണൂര്‍: നൂറുശതമാനം കളവായ കാര്യങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് അര്‍ദ്ധസത്യങ്ങളെന്ന് രാഹുല്‍ ഈശ്വര്‍. ദില്ലിയിലെ ശ്രീരാമസേനാ ആക്രമണങ്ങളില്‍ രാഹുലിന് പങ്കുള്ളതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് 'വണ്‍ഇന്ത്യ'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം ഞാനല്ല. മതസൗഹാര്‍ദ്ദം തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദികളാണ് കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. 'അയ്യപ്പനും വാവരും' ഒരുമിച്ചു നീങ്ങുന്നതു കണ്ടാല്‍ സഹിക്കാത്ത ഇക്കൂട്ടര്‍ വിളിച്ചുപറയുന്നത് അര്‍ദ്ധസത്യങ്ങളാണ്.

നവംബര്‍ 25ാം തിയ്യതി എന്‍ഡിടിവിയുടെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് രാവിലെ ദില്ലിയിലെത്തിയത്. അതുകഴിഞ്ഞ് അന്നു തന്നെ മടങ്ങുകയും ചെയ്തു. തൊട്ടടുത്ത ദിവസം മലേഷ്യയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് പെട്ടെന്ന് മടങ്ങിയത്. ഇതിനെല്ലാം തെളിവുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ കൂട്ടുകാരോടൊത്ത് ചായകുടിക്കുമ്പോഴാണ് ചിലര്‍ വന്ന് ഫോട്ടോയെടുത്തത്. വസ്തുതകളെ ഉപയോഗപ്പെടുത്തി കപട വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ സാമാന്യപത്രധര്‍മം പോലും കാത്തുസൂക്ഷിക്കാത്തവരാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരസ്യപ്പെടുത്തിയതിനുശേഷം രഹസ്യയോഗം ചേരുക. ഇതുവായിക്കുന്നവര്‍ എന്താണ് മനസ്സിലാക്കേണ്ടത്. മതസൗഹാര്‍ദ്ദത്തിനു വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് തന്റെ കുടുംബത്തിനുള്ളത്. വാര്‍ത്തയ്‌ക്കൊപ്പം കുറിതൊട്ടൊരു ഫോട്ടോ കൊടുത്തിട്ടുണ്ട്. വിവാഹ ഫോട്ടോയാണിത്. അല്ലാതെ ഏതെങ്കിലും പൊതുപരിപാടികളില്‍ കുറിതൊട്ട് നടക്കുന്ന ശീലമില്ല.

അപ്പോള്‍ ഇത്തരം കഥകള്‍ കെട്ടഴിച്ചുവിടുന്നവരുടെ ലക്ഷ്യം വേറെയാണ്. തന്ത്രിയായ മുത്തച്ഛന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത് ലീഗ് നേതാവായ ഇടി മുഹമ്മദ് ബഷീറാണ്. വര്‍ഗ്ഗീയമായ ചിന്തിക്കാത്ത മുസ്ലിം നേതൃത്വങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍. കലുഷിതമായ ഒരന്തരീക്ഷത്തിലേ അത്തരം സംഘടനകള്‍ക്ക് പ്രസക്തിയുള്ളൂ.

ടെലിവിഷന്‍ ചര്‍ച്ചകളിലെയും സാസ്‌കാരിക പരിപാടികളിലെയും സജീവസാന്നിധ്യമായ രാഹുല്‍ ഈശ്വര്‍ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+