പാകിസ്താന്‍ രണ്ടും കല്‍പ്പിച്ച്

നിലവില്‍ അമേരിക്കയുമായും ഐക്യരാഷ്ട്രസഭയുമായും നാറ്റോയുമായുമുള്ള എല്ലാ കരാറുകളും പുനപ്പരിശോധിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. പര്‍വേശ് മുശര്‍റഫിന്റെ കാലത്തുള്ള കരാറുകളില്‍ പലതും പൊളിച്ചെഴുതുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്- ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗിലാനി അറിയിച്ചു.
അഫ്ഗാനില്‍ താലിബാനെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പാകിസ്താന്‍ നടപടിക്കെതിരേ രാജ്യത്തെ തീവ്രവാദവിഭാഗങ്ങള്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. അതിര്‍ത്തിയില്‍ നാറ്റോ സേനയുടെ ആക്രമണത്തില്‍ 24 പേര്‍ മരിച്ചതോടെ ആളികത്തിയ ജനകീയ വികാരത്തെ ഇക്കൂട്ടര്‍ മുതലാക്കുകയും ചെയ്തു.
അമേരിക്ക നിരവധി തവണ പാകിസ്താനിലേക്ക് അതിക്രമിച്ചു കയറി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അയല്‍രാജ്യമായ ചൈനയുടെ ശക്തമായ പിന്തുണയോടെ ഗിലാനി നടത്തുന്ന ഈ നീക്കം പാളിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്നുറപ്പാണ്.












Click it and Unblock the Notifications