കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുട്യൂബില്‍ മലയാളം ഇനി ഓട്ടോമാറ്റിക്

Google Oneindia Malayalam News

Youtube
യുട്യൂബില്‍ കഴിഞ്ഞ കുറെ ദിവസമായി നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മൊത്തം ടെംപ്ലേറ്റ് പൊളിച്ചെഴുത്തിയ യുട്യൂബ് ശബ്ദത്തിനുള്ള സബ്‌ടൈറ്റിലുകള്‍ ഓട്ടോമാറ്റിക്കായി മലയാളത്തില്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. ഈ സേവനം ഇപ്പോള്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് നല്‍കുന്നതെങ്കിലും ഒട്ടുമിക്ക വീഡിയോകളിലും നിങ്ങള്‍ക്ക് ഈ സൗകര്യം കാണാന്‍ സാധിക്കും.

നേരത്തെ പല ഇന്ത്യന്‍ ഭാഷകളിലും സബ്‌ടൈറ്റില്‍ നല്‍കിയിരുന്നെങ്കിലും മലയാളത്തെ മാത്രം ഒഴിവാക്കിയിരുന്നു. വേണ്ടവര്‍ സ്വയം ടൈറ്റില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഇത് ഓട്ടോമാറ്റിക്കാക്കാമെന്നു മാത്രം. മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും ഇത്തരത്തില്‍ മാറുന്നുണ്ട്. പക്ഷേ, ഇംഗ്ലീഷിന്റെ മലയാളം തര്‍ജ്ജമ ഇപ്പോഴും കീറാമുട്ടിയാണ്.

യുട്യൂബ് പ്ലെയറിന്റെ വലതുഭാഗത്തുകാണുന്ന സിസി ബട്ടണ്‍ അമര്‍ത്തിയാല്‍ ട്രാന്‍സ്‌ലേഷന്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

Adding and Editing captions

മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് വീഡിയോ മറ്റേത് ഭാഷക്കാരനും ഇനി എളുപ്പത്തില്‍ ആസ്വദിക്കാനാവും. വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യൂ.

English summary
Youtube starts automatic subtitles to malayalam videos also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X