താലികെട്ടിനിടെ വധു മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി
മംഗലാപുരം:താലി കെട്ടാന്‍ നേരത്ത് വധു വിവാഹമണ്ഡപത്തില്‍നിന്ന് ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി. വരനും ബന്ധുക്കളും വിവാഹം നടത്താനാകാതെ നിരാശരായി മടങ്ങി.
മംഗലാപുരത്തെ കാവൂരിലെ കല്യാണമണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം നാടകീയമായ സംഭവം നടന്നത്. നിശ്ചയിച്ചതു പ്രകാരം മുല്‍ക്കിക്കടുത്ത് പദുപനമ്പൂര്‍ സ്വദേശിനിയായ വധുവും കുഞ്ചത്ത് ബയലില്‍ നിന്നുള്ള വരനും കുടുംബാംഗങ്ങളോടൊപ്പം വിവാഹ സ്ഥലത്തെത്തി ചടങ്ങുകള്‍ തുടങ്ങി.
ബൊക്കെ പരസ്പരം കൈമാറിയശേഷം താലി കെട്ടാന്‍ തുടങ്ങിയപ്പോഴാണ് വധു തന്റെ വിസമ്മതം പ്രകടിപ്പിച്ചത്. വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമം വിഫലമായി. വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍ നിന്നിറങ്ങിയതോടെ വിവാഹം മുടങ്ങി. നേരത്തേ നിശ്ചയിച്ച പ്രകാരം വധുവിന്റെ സഹോദരിയുടെ വിവാഹം അതേ വേദിയില്‍ നടന്നു.












Click it and Unblock the Notifications