കശ്മീരില്‍ ബാറും തിയറ്ററും വീണ്ടും തുറക്കണം

കശ്മീരി ജനത ഇക്കാര്യത്തിലുള്ള നിലപാടുകളില്‍ നിന്ന് മാറി ചിന്തിയ്ക്കണം. വീടുകളില്‍ ടെലിവിഷന്‍ കാണുന്നത് ഇസ്ലാം വിലക്കുന്നില്ല. ഈ സാഹചര്യത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിന് തടസ്സമില്ല. പാകിസ്താനില്‍ സിനിമയ്ക്ക് വില്ലക്കില്ല. അവിടെ അത് ഇസ്ലാമിനെതിരെയായി കാണുന്നില്ല. അപ്പോള്‍പിന്നെ കശ്മീരില്‍ സിനിമയ്‌ക്കെന്തിന് അയിത്തം കല്‍പ്പിയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു.
സിനിമയും മദ്യവില്‍പ്പനയും അനുവദിക്കുന്നത് ടൂറിസം രംഗത്തെ ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാശാലകളില്ലെങ്കില്‍ രാത്രി കാലങ്ങളില്‍ ടൂറിസ്റ്റുകള്‍ എവിടേയ്ക്ക് പോകുമെന്നും അവര്‍ റൂമുകള്‍ക്കുളളില്‍ കഴിയണമെന്നാണോ ഉദ്ദേശ്ശിക്കുന്നതെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.
ഭീകരാക്രമണങ്ങള്‍ ശക്തമായതോടെ 1989 മുതല്‍ കശ്മീരില്‍ സിനിമാ തിയറ്ററുകള്‍ തുറക്കുന്നില്ല. മദ്യശാലകള്‍ തുറക്കുന്നതും വിഘടനവാദികള്‍ അന്നുമുതല്‍ക്കെ വിലക്കിയിരുന്നു.












Click it and Unblock the Notifications