കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിടുന്നത് ആലോചിക്കുന്നില്ല:: ജോസഫ്.

  • By Ajith Babu
Google Oneindia Malayalam News

ദില്ലി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുഡിഎഫ് വിടുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട ആവശ്യമില്ലെന്ന് ജലവിഭവ മന്ത്രിയും കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി.ജെ ജോസഫ്.

ജോസഫും മന്ത്രി കെഎം മാണിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്തിയ സമരത്തോട് കെപിസിസിയില്‍ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണ കൊണ്ടാണ് കെപിസിസിയില്‍ വിമര്‍ശനമുണ്ടായത്. നല്ല കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില വിമര്‍ശനങ്ങളും ഉണ്ടാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

English summary
Minister TJ Joseph had staged his hunger strike in Delhi while state Finance Minister KM Mani in Idukki. Speaking to the reporters here on Tuesday, UDF leader also condemned the agitation staged by Youth Congress activists against the Tamil Nadu’s adamant stand on the issue which has seen Kerala and TN at loggerheads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X