കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് എയര്‍പോര്‍ട്ടിലെ വിഐപി

Google Oneindia Malayalam News

Robertvadra
ദില്ലി: ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കൂടാതെ വരാനും പോവാനും അനുവാദമുള്ള വിവിഐപികളുടെ പട്ടികയില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര സ്ഥാനം പിടിച്ചതെങ്ങനെ? ന്യൂസ് ഓഫ് ഡല്‍ഹി പോര്‍ട്ടല്‍ പുറത്തുവിട്ട എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിഐപി-വിഐപി ലിസ്റ്റില്‍ വാധ്രയുടെ പേര് കടന്നു വന്നതിന്റെ യുക്തിരാഹിത്യം മനസ്സിലാക്കണമെങ്കില്‍ മറ്റു പേരുകളേതൊക്കെയാണെന്നറിയണം.

പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, പ്രധാനമന്ത്രി, മുന്‍ പ്രസിഡന്റ്, ലോകസഭാ സ്പീക്കര്‍, ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ, സുപ്രിം കോടതി ജഡ്ജിമാര്‍, രാജ്യസഭയിലെയും ലോകസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, കാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍, സ്റ്റേറ്റ് ഗവര്‍ണമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍, കേന്ദ്രഭരണ പ്രദേശത്തെ ലെഫ് ഗവര്‍ണര്‍മാര്‍, കേന്ദ്ര ഭരണപ്രദേശത്തെ മുഖ്യമന്ത്രിമാര്‍, വിദേശ അംബാസിഡര്‍മാര്‍, കാബിനറ്റ് സെക്രട്ടറി, മറ്റു രാജ്യങ്ങളിലെ ഉന്നത ഭരണാധികാരികള്‍, സേനാ മേധാവികള്‍, ദലൈ ലാമ, എസ്പിജി അംഗങ്ങള്‍. ഇതില്‍ അവസാനമായാണ് റോബര്‍ട്ട് വാധ്രയുടെ പേരുള്ളത്. എസ്പിജി സുരക്ഷയോടുകൂടി റോബര്‍ട്ട് വധേര വന്നാല്‍ പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് ലിസ്റ്റ് വ്യക്തമാക്കുന്നത്.

രാജ്യം ഭരിയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് എന്നതാണോ ഈ പ്രത്യേക സുരക്ഷയ്ക്കും പരിഗണനയ്ക്കും റോബര്‍ട്ട് വാധ്രയെ യോഗ്യനാക്കിയത്.

English summary
Robert Vadra's name included in the vip, vvip list of airport authority of india,exempted from pre embarkation security check up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X