Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമമുഖ്യന്‍ അധ്യാപികയെ കരണത്തടിച്ചു

Sarpanj Attacking Teacher
ചണ്ഡീഗഢ്: എംപി പങ്കെടുത്ത പരിപാടിയില്‍ നിവേദനവുമായി എത്തിയ അധ്യാപികയെ ഗ്രാമമുഖ്യന്‍ കരണത്തടിച്ചു. മുക്തസാര്‍ ജില്ലിയിലെ ദൗല ഗ്രാമത്തിലാണ് സംഭവം നടന്നത്.

ബാതിന്ദ മണ്ഡലം എം.പിയായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ പങ്കെടുത്ത പരിപാടിയിയില്‍ നിവേദനം സമര്‍പ്പിക്കാനെത്തിയതായിരുന്നു ഒരു കൂട്ടം അധ്യാപികമാര്‍.

എന്നാല്‍ അകാലി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവരെ തടയുകയും തുടര്‍ന്ന് പിടിവലി നടക്കുകയുമായിരുന്നു. ജോലി സ്ഥിരത ആവശ്യപ്പെട്ട് എത്തിയ ദി എഡ്യുക്കേഷന്‍ ഗാരണ്ടി സ്‌കീമിലുള്‍പ്പെട്ട അധ്യാപകരായിരുന്നു എം.പിയെ കാണാനെത്തിയത്.

സംഘര്‍ഷത്തിനിടെ അകാലിദള്‍ നേതാവും ഗ്രാമമുഖ്യനവുമായ ബല്‍വിന്ദര്‍ സിംഗ് വരീന്ദര്‍ കൗര്‍ എന്ന അധ്യാപികയെ പിടിക്കുകയും മുഖത്ത് പല തവണ അടിക്കുകയുമായിരുന്നു. മുടി പിടിച്ചു വലിക്കുകയും പല തവണ അടിക്കുകയും ചെയ്തതായി കൗര്‍ പറഞ്ഞു.

പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഈ അതിക്രമമെന്നും അവര്‍ ഗ്രാമമുഖ്യനെ തടഞ്ഞില്ലെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ഗ്രാമുഖ്യനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+