ഭൂമിയുടെ അപരനില്‍ ജീവനുണ്ടായേക്കാം

ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ വായുവും വെളളവും താപനിലയുമുള്ള ഈ ഗ്രഹം വാസയോഗ്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
600 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിനു കെപ് ലര്‍22 ബി എന്നാണു നാസ പേരിട്ടിരിക്കുന്നത്. ഭൂമിയേക്കാള്‍ 2.4 മടങ്ങ് പിണ്ഡവും 22 സെല്‍ഷ്യസ് കാലാവസ്ഥയുമാണ് ഈ ഗ്രഹത്തിലുളളതെന്നാണ് അനുമാനം. നൂറുകണക്കിന് ചെറിയ ഗ്രഹങ്ങളുടെ അകമ്പടിയും ഭകെപ് ലര്‍ 22ബിയ്ക്കുണ്ട്. അതേസമയം ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പുതിയ ഗ്രഹങ്ങളെ കണെ്ടത്തുകയെന്ന ലക്ഷ്യത്തോടെ 2009ല്‍ സ്ഥാപിച്ച കെപ്‌ലര്‍ ദൂരദര്‍ശിനി ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഭൂമിയോടു ഏറ്റവും സാദൃശ്യമുള്ള ഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞനായ ബില്‍ ബറക്കി പറഞ്ഞു.












Click it and Unblock the Notifications