മുന്‍ പഞ്ചാ. പ്രസി. ഞരമ്പ് മുറിച്ച് ആറ്റില്‍ ചാടി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഗ്രാമപഞ്ചായത്ത് പ്‌സിഡന്റ് കൈഞരമ്പ് മുറിച്ച് പെരിയാറ്റില്‍ ചാടി.
അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.സി സെബാസ്റ്റ്യന്‍ ആണ് കൈഞരമ്പ് മുറിച്ചശേഷം ചപ്പാത്ത് പാലത്തില്‍നിന്ന് പെരിയാറ്റിലേക്ക് ചാടി ആത്മഹ്ത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച 2 മണിയോടെയാണ് സംഭവം.
വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. സമരപ്പന്തലിനു സമീപമുണ്ടായിരുന്ന മെഡിക്കല്‍സംഘം പ്രാഥമിക ചികിത്സ നല്കിയശേഷം ഉപ്പുതറ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications