വരാപ്പുഴ പീഡനം: മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍
എറണാകുളം: വരാപ്പുഴയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ മുന്‍ മിസ്റ്റര്‍ കേരളയും. മുന്‍ മിസ്റ്റര്‍ ഇന്ത്യയും, 2010ലെ മിസ്റ്റര്‍ കേരളയുമായ മാള സ്വദേശി പ്രസാദ് ആനന്ദ്(32)ആണ് അറസ്റ്റിലായത്. ഇതോടെ വരാപ്പുഴ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 50 കവിഞ്ഞു.
ചെന്നൈയില്‍ എന്‍ജിനീയറായ ഒരു മലയാളിയും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ മിക്കവരും ശോഭ ജോണുമായി അടുപ്പമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. നേരത്തേ കേസില്‍ വില്ലന്‍ നടനായ ബൈജി പി വര്‍ഗ്ഗീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നുള്ള അന്വേഷണമാണ് പുതിയ പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.
വില്ലന്‍ നടനുമായുള്ള സൗഹൃദത്തിലൂടെയാണ് മിസ്റ്റര്‍ കേരളയുടെ കയ്യില്‍ വരാപ്പുഴ പെണ്‍കുട്ടി എത്തിപ്പെട്ടത്. പ്രസാദ് നടത്തുന്ന ജിമ്മിലാണ് ബൈജു പതിവായി എത്തിയിരുന്നത്. ബൈജുതന്നെയാണ് പെണ്‍കുട്ടിയെ പ്രസാദിന് കൈമാറിയത്. പിന്നീട് പ്രസാദ് സുഹൃത്തുക്കളായ നിഷാദ്, സുനില്‍ എന്നിവര്‍ ചേര്‍ന്ന് വൈറ്റിലയിലെ ഫഌറ്റില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചു. നേരത്തേ തന്നെ നിരീക്ഷണത്തിലായിരുന്ന പ്രസാദിനെ ബോഡി ബില്‍ഡിങ് ഷോക്കിടെയാണ് പൊലീസ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications