കാമുകിയ്‌ക്കൊപ്പം താമസിച്ച യുവാവ് തൂങ്ങിമരിച്ചു
പേരൂര്‍ക്കട: കാമുകിയ്‌ക്കൊപ്പം താമച്ചുവരുകയായിരുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി സുരേഷിനെ(21)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പേരൂര്‍ക്കട ഭാനു ലൈനിലെ വാടക വീട്ടിലായിരുന്നു തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ ഇയാള്‍ കാമുകിയ്‌ക്കൊപ്പം താമസിച്ചത്.
കൊട്ടാരക്കര വെളിയന്നൂര്‍ സ്വദേശിനിയയ യുവതി തിരുവനന്തപുരത്ത് സി.എക്കു പഠിക്കുകയാണ്. പ്രണയത്തിലായ ഇവര്‍ സഹോദരങ്ങളെന്ന വ്യാജേനയാണ് പേരൂര്‍ക്കടയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചത്.
തലേദിവസം ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പോലീസിനു മൊഴി നല്‍കി. യുവതി പിണങ്ങിയതോടെയാണ് സരോഷ് മുറിയില്‍ക്കയറി തൂങ്ങിമരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവമറിഞ്ഞ് രണ്ടുപേരുടെയും ബന്ധുക്കള്‍ സ്ഥലത്തെത്തി. ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നാണ് വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.












Click it and Unblock the Notifications