Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം, 40 മരണം

Afgan
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അശുറു ദിനാചരണത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിനില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. മസര്‍ഇശരീഫ് നഗരത്തിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അബു ഉല്‍ ഫാസില്‍ പള്ളിയുടെ കവാടത്തില്‍ പ്രാദേശികസമയം 12 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് ചാവേറാക്രമണമല്ല. പള്ളിയുടെ കവാടത്തില്‍ ഒരു സൈക്കിളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.മുസ്ലിം മതത്തിലെ സുന്നി, ഷിയാ വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ സാധാരണമാണ്. ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിനെതിരേ പലപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്-പോലിസ് കേന്ദ്രങ്ങള്‍ വിശദമാക്കി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരസ്യമായി അശുറു ദിനം ആചരിക്കുന്നതില്‍ നിന്നും ഷിയാ മുസ്ലീങ്ങളെ വിലക്കിയ താലിബാന്‍ തന്നെയായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+