ജിമ്മിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ: ആള്‍ പിടിയില്‍
ടെക്‌സാസ്: ജിമ്മിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ വച്ചയാള്‍ അറസ്റ്റിലായി. നാല്‍പ്പത്തിമൂന്നുകാരനായ ക്രിസ്റ്റഫര്‍ സ്‌കോട്ട് ഫര്‍ബെര്‍ ആണ് ഓക് പോയിന്റിലെ ജിമ്മില്‍ ഒളിക്യാമറ സ്ഥാപിച്ചത്. ടോയ്‌ലറ്റില്‍ ഒളിക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയ ജിമ്മിലെ ഒരു ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.
ജിമ്മില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നറിഞ്ഞതിന് ശേഷം രക്ഷിതാക്കള്‍ വളരെ പരിഭ്രാന്തരാണെന്ന് ജിം ഇന്‍സ്ട്രക്ടര്‍ ലാരണ്‍ മൗറേറൊ പറയുന്നു. എച്ച്പി കമ്പനി ജീവനക്കാരനായ ക്രിസ്റ്റഫറിനെ കുറിച്ച് അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മോശം അഭിപ്രായം ഉണ്ടായിരുന്നില്ല.
ക്രിസ്റ്റഫര്‍ മറ്റുള്ളവരുമായി നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. പൊതുവെ അയാള്‍ അധികം സംസാരിയ്ക്കാത്ത കൂട്ടത്തിലാണ്. ഇത്തരമൊരു പ്രശ്‌നത്തില്‍ അയാളെ അറസ്റ്റ് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല-ക്രിസ്റ്റഫറുടെ അയല്‍ക്കാരനായ കോളിന്‍ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയതിന് ക്രിസ്റ്റഫറിന് 6 മാസത്തെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാം. ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications