കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്ന ഇന്ത്യന്‍ കുരങ്ങന്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

The Express Tribune Home Pakistan Business World Sports Life & Style Multimedia Opinion Magazine Blogs Jobs Classifieds Sindh Punjab Balochistan KP & FATA Alerts PAKISTAN'S AISAMUL HA < > Pakistan arrests Indian monkey for crossing border
ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തി കടന്ന കുരങ്ങന്‍ പാകിസ്താനില്‍ പിടിയിലായി. പാകിസ്താനിലെ ബഹവല്‍പൂര്‍ ജില്ലയിലാണ് 'അതിരു കടന്ന' കുരങ്ങനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചത്.

പാസ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാതെ ബഹവല്‍പൂരിലെത്തിയ ഉടനെ വാനരനെ പിടിയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ സാഹസികമായി രക്ഷപ്പെട്ടു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ മെനക്കെട്ട് ഈ വീരനെ കുടുക്കുകയായിരുന്നു. പിന്നീട് ബഹവല്‍പൂരിലെ മൃഗശാലയ്ക്ക് കൈമാറുകയും അവര്‍ കുരങ്ങന് ബോബിയെന്ന് പേരിടുകയും ചെയ്തു.

ഇതാദ്യമായല്ല അതിര്‍ത്തി കടന്ന കുറ്റത്തിന് മൃഗങ്ങള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റത്തിന് ഇന്ത്യന്‍ പൊലീസ് ഒരു പ്രാവിനെ പിടികൂടുകയും വന്‍സുരക്ഷയില്‍ സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.

പഞ്ചാബിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വീട്ടില്‍ നിന്നാണ് ആ പ്രാവിനെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയ്ക്കപ്പുറത്തു നിന്ന് സന്ദേശവുമായി പറന്നെത്തിയതാവാം ഈ പ്രാവെന്ന് പൊലീസ് അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലിത് സംബന്ധിച്ച് കൂടുതല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.

English summary
A monkey, which had crossed the Indian border, was arrested by wildlife officials in Bahawalpur, Express News reported on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X