കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം, ജപ്പാന്‍ മുന്‍ ഒളിംപിക് താരം പിടിയില്‍

Google Oneindia Malayalam News

Japanplayer
ടോക്കിയോ: ബാലികയെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ ജപ്പാന്റെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് മസാട്ടോ ഉച്ചിഷിബയെ പോലിസ് പിടികൂടി. ആരോപണം 33കാരനായ താരം കുറ്റം നിഷേധിച്ചിട്ടുണ്ട്. ബാലികയുടെ സമ്മതപ്രകാരമാണ് ഹോട്ടലില്‍വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് ടോക്കിയോ മെട്രോ പൊളിറ്റന്‍ പോലിസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

സജീവമല്‍സരങ്ങളില്‍ നിന്നു വിരമിച്ച താരം ക്യുഷു യൂനിവേഴ്‌സിറ്റി ഓഫ് നഴ്‌സിങ് ആന്റ് സോഷ്യല്‍ വെല്‍ഫയറില്‍ വനിതാ ടീമിന്റെ പരിശീലകനായി ജോലി നോക്കി വരികയായിരുന്നു. ടീമിലെ ഒരംഗത്തിലെ ഹോട്ടലില്‍ കൂട്ടികൊണ്ടു പോവുകയും മദ്യം നല്‍കി മയക്കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഉച്ചിഷിബയെ യൂനിവേഴ്‌സിറ്റി ജോലിയില്‍ നിന്നു പിരിച്ചുവിട്ടിട്ടുണ്ട്.

മദ്യത്തിന്റെ മയക്കത്തിലായതിനാല്‍ പെണ്‍കുട്ടിക്ക് എതിര്‍ക്കാന്‍ കഴിയാതിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് ഉച്ചിഷിബെ സ്വര്‍ണം നേടിയത്.

English summary
Japan's retired double Olympic judo gold medallist Masato Uchishiba was arrested on Tuesday on suspicion of raping a teenage girl at a hotel in Tokyo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X