ഓഹരി വിപണി നേട്ടം നിലനിര്‍ത്തി

രാവിലെ മികച്ച കുതിപ്പ് നടത്തിയ വിപണിക്ക് തിരിച്ചടിയായത് ചില്ലറവില്‍പ്പന മേഖലയിലെ വിദേശപങ്കാളിത്തതീരുമാനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞതാണ്. ഇതോടെ ചിലര്‍ ലാഭമെടുത്ത് മാറി നില്‍ക്കാന്‍ ശ്രമിച്ചതോടെ വിപണി താഴോട്ടിറങ്ങാന്‍ തുടങ്ങി.
സെന്‍സെക്‌സിന്റെ മികച്ച സപ്പോര്‍ട്ട് ലെവലായി കണക്കാക്കുന്ന 17000ഉം കടന്ന് മുന്നേറിയിരുന്നെങ്കിലും ക്ലോസ് ചെയ്തത് 71.73 നേട്ടത്തോടെ 16877.06ലാണ്. 5099. 25 എന്ന ഉയരത്തില്‍ തൊട്ടതിനുശേഷം നിഫ്റ്റി 23.45 പോയിന്റ് ലാഭത്തില്‍ 5062.60ല്‍ കച്ചവടം നിര്‍ത്തി.
ഇന്ത്യാബുള്‍സ് ഫിന്‍ സര്‍വീസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 12.42 ശതമാനം ലാഭമുണ്ടാക്കിയ ഓഹരി 152.95ല്‍ ക്ലോസ് ചെയ്തു. യുനൈറ്റഡ് ബ്രിവറീസ്, പാന്റലൂണ്‍ റീട്ടെയില്‍, റെഡിങ്ടണ്‍ ഇന്ത്യ, സിഇഎസ് സി ലിമിറ്റഡ് കമ്പനികള്‍ അഞ്ചു ശതമാനത്തോളം മുന്നേറി.
ഇന്ത്യാ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ഐഡിയ സെല്ലുലാര്‍, ഗുജറാത്ത് ഫ്‌ളൂറോകെം, പെട്രോനെറ്റ് എല്‍എന്‍ജി, ഇന്ദ്രപ്രസ്ഥ കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.












Click it and Unblock the Notifications