ഡിസംബര്‍ 12 വരെ പവാറിന് കഷ്ടകാലം

ഇപ്പോള്‍ പവാറിന് 71 വയസ്സാണ്. ഇതിലെ രണ്ട് അക്കങ്ങള്‍ കൂട്ടുമ്പോള്‍ കിട്ടുന്ന തുകയായ 8 സംഖ്യാശാസ്ത്ര പ്രകാരം മോശം അക്കമാണ്. ഇതാണ് പവാറിന് അടിക്കടി ദുരിതങ്ങള്‍ വന്നു ചേരുന്നതിന് കാരണമെന്നാണ് ജോതിഷികള്‍ പറയുന്നത്. എന്നാല്‍ ഡിസംബര്‍ 12ന് പവാറിന് 72 വയസ്സു തികയും. ഇതോടെ കാര്യങ്ങള്‍ പതിയെ ശുഭകരമായിത്തീരും.
എങ്കിലും പവാര്‍ തന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇവര്‍ പറയുന്നു. 2012 പവാറിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരില്ല. എങ്കിലും കാര്യങ്ങള്‍ പതിയെ മെച്ചപ്പെട്ടു തുടങ്ങും.
എന്നാല്‍ നാലു മാസമായി പവാറിന് രാഹുവിന്റെ അപഹാരമുണ്ടെന്നാണ് നഗരത്തിലെ മറ്റൊരു ജോത്സ്യനായ ഉദയരാജ് പറയുന്നത്. 2012ഓടെ ഇത് മാറും. 2012 അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനമാറ്റങ്ങള്‍ കൊണ്ടുവരുന്ന വര്‍ഷമായിരിക്കും.
എന്നാല്‍ ആരോഗ്യ കാര്യത്തില്‍ പവാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ദൂരയാത്രകള്‍ ഒഴിവാക്കണമെന്നും ഉദയരാജ് നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications