കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 12 വരെ പവാറിന് കഷ്ടകാലം

  • By Nisha Bose
Google Oneindia Malayalam News

Pawar
പൂനെ: കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് അദ്ദേഹത്തിന്റെ ജന്‍മദിനമായ ഡിസംബര്‍ 12 വരെ കഷ്ടകാലമാണെന്ന് ജോത്സ്യന്‍മാര്‍. അടുത്തിടെ പവാറിന് മുഖത്ത് അടി കിട്ടിയതും ഒരു പൊതുവേദിയിലിരിയ്ക്കുമ്പോള്‍ സീലിങ് ഫാന്‍ തകര്‍ന്ന് വീഴുകയും ചെയ്തത് പോലുള്ള അനിഷ്ട സംഭവങ്ങളാണ് പവാറിന്റെ ഗ്രഹനില നോക്കാന്‍ ജോത്സ്യമാരെ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ പവാറിന് 71 വയസ്സാണ്. ഇതിലെ രണ്ട് അക്കങ്ങള്‍ കൂട്ടുമ്പോള്‍ കിട്ടുന്ന തുകയായ 8 സംഖ്യാശാസ്ത്ര പ്രകാരം മോശം അക്കമാണ്. ഇതാണ് പവാറിന് അടിക്കടി ദുരിതങ്ങള്‍ വന്നു ചേരുന്നതിന് കാരണമെന്നാണ് ജോതിഷികള്‍ പറയുന്നത്. എന്നാല്‍ ഡിസംബര്‍ 12ന് പവാറിന് 72 വയസ്സു തികയും. ഇതോടെ കാര്യങ്ങള്‍ പതിയെ ശുഭകരമായിത്തീരും.

എങ്കിലും പവാര്‍ തന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇവര്‍ പറയുന്നു. 2012 പവാറിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരില്ല. എങ്കിലും കാര്യങ്ങള്‍ പതിയെ മെച്ചപ്പെട്ടു തുടങ്ങും.

എന്നാല്‍ നാലു മാസമായി പവാറിന് രാഹുവിന്റെ അപഹാരമുണ്ടെന്നാണ് നഗരത്തിലെ മറ്റൊരു ജോത്സ്യനായ ഉദയരാജ് പറയുന്നത്. 2012ഓടെ ഇത് മാറും. 2012 അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനമാറ്റങ്ങള്‍ കൊണ്ടുവരുന്ന വര്‍ഷമായിരിക്കും.

എന്നാല്‍ ആരോഗ്യ കാര്യത്തില്‍ പവാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ദൂരയാത്രകള്‍ ഒഴിവാക്കണമെന്നും ഉദയരാജ് നിര്‍ദേശിക്കുന്നു.

English summary
If astrologers are to be believed, "inauspicious planetary positions" are to be blamed for Union Agriculture Minister and NCP supremo Sharad Pawar's tryst with mishaps in the recent past. First came a thundering slap from a self-proclaimed aam aadmi "fed up with corruption and rising food prices" in Delhi last month, then a ceiling fan came loose landing with a thud on the dais where the minister was addressing a seminar in Jabalpur on December 2.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X