ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല

ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്.
ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. ഇതില്‍ കൂടുതലൊന്നും സര്‍ക്കാറിന് ചെയ്യാനാവില്ല. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എഡിറ്റര്‍ എന്ന റോള്‍ ഇല്ല. കുറ്റ ചെയ്ത ഒന്നരക്കോടി ആളുകളെ സര്‍ക്കാര്‍ എന്തു ചെയ്യും. ഈ കമന്റുകളെല്ലാം വെട്ടിയൊഴിവാക്കാമെന്നുവെച്ചാല്‍ ഇവ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വറുകളെല്ലാം തന്നെ ഇന്ത്യയുടെ നിയമപരിധിക്കുള്ളിലല്ല ഉള്ളത്.
ഇനി സൗദി അറേബ്യയും പാകിസ്താനും ചൈനയും മ്യാന്‍മാറും ചെയ്യുന്നതുപോലെ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാല്‍ അതും ഇന്ത്യയെ പോലൊരു രാജ്യത്ത് നടപ്പില്‍ വരുത്തുക ബുദ്ധിമുട്ടായിരിക്കും. മലയാളത്തിനെയും കന്നഡയെയും ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനാവാതെ ഗൂഗിള്‍ ഇപ്പോഴും വെള്ളം കുടിക്കുകയാണ്. എത്ര ഭാഷകള്‍, എത്ര വാക്കുകള്‍, എത്ര സംസ്‌കാരങ്ങള്‍..അത്രയും വാക്കുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ ഇന്ത്യയില്‍ സേവനം വേണ്ടയെന്ന് കമ്പനികള്‍ തീരുമാനിക്കാനാണ് സാധ്യത.
അടുത്ത പേജില്‍












Click it and Unblock the Notifications