ഡാം: സ്വാമിമാരെ തൊട്ടാല്‍ കേരളം വിവരമറിയും

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി സൃഷ്ടിയ്ക്കുന്നരീതിയില്‍ അണക്കെട്ട് തര്‍ക്കം വളരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരള സര്‍ക്കാരിനെ പുറത്താക്കാന്‍ കേന്ദ്രം തയാറാവണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാനും തമിഴ്‌നാടിന് അര്‍ഹതപ്പെട്ട വെള്ള നിഷേധിക്കാനും കേരളം നടത്തുന്ന കുത്സിത നീക്കങ്ങള്‍ എന്ത് വിലകൊടുത്തുമെന്നും തമിഴ്‌നാട് ബിജെപി ഘടകം വ്യക്തമാക്കുന്നു.
'ശബരിമലയിലേക്ക് ഇക്കൊല്ലവും ലക്ഷക്കണക്കിന് തമിഴ് ഭക്തര്‍ ദര്‍ശനത്തിനായി പോയിക്കൊണ്ടിരിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ ചുമതലയാണ്. തമിഴ്അയ്യപ്പ ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടിലെ ബിജെപി വെറുതെയിരിക്കും എന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചുവര്‍ഷം കേരളം ഭരിച്ചിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. മുല്ലപ്പെരിയാറിനെ രാഷ്ട്രീയ ആയുധമാക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ശ്രമിയ്ക്കുന്നതിന് പിന്നിലെ ലക്ഷ്യം പിറവം ഉപതിരഞ്ഞെടുപ്പാണ്. മുല്ലപ്പെരിയാറില്‍ രാഷ്ട്രീയം കലക്കരുതെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിയ്ക്കുന്നതില്‍ മറ്റു ദേശീയ പാര്‍ട്ടികളെപ്പോലെ ബിജെപിയും രണ്ട് തട്ടിലാണ്. പുതിയ അണക്കെട്ടിനെ കേരളത്തിലെ ബിജെപി ഘടകം തുണയ്ക്കുമ്പോള്‍ എന്തുവില കൊടുത്തും അതിനെ എതിര്‍ക്കുമെന്നാണ് ബിജെപി തമിഴ്‌നാട് ഘടകം വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications