ഫാഷന്‍ ഡിസൈനറെ ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചു

ഡിഫെന്‍സ് കോളനി സ്വദേശിനിയായ യുവതി ഇയാളുടെ ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ കമ്പനിയുടമയുടെ സുഹൃത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് മൂവരും കുറച്ചു സമയം സംസാരിച്ചു.
എന്നാല്‍ ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ യുവതി കള്ളം പറയുകയാണെന്നാണ് കമ്പനിയുടമയായ മുഹമ്മദ് റാഹിലും ഇയാളുടെ സുഹൃത്തും ആര്‍ട്ട് ഡയറക്ടറുമായ സുകാന്ദിന്റേയും വാദം. യുവതിയെ ഫ്ലാറ്റിലേയ്ക്ക് വിളിച്ച് വരുത്തിയത് പ്രൊജക്ടിന്റെ കാര്യം സംസാരിയ്ക്കാനായാണ്.
പിന്നീട് ഈ പ്രൊജക്ട് ഏറ്റെടുക്കണമെങ്കില്‍ കൂടുതല്‍ പണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തങ്ങള്‍ തയ്യാറാവാത്തതിനാലാണ് അവര്‍ ഇത്തരമൊരു ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഇരുവരും പറയുന്നു. യുവതിയുടെ പരാതിപ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications