കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളുടെ പുതിയ കേന്ദ്രം ഉഡുപ്പി?

  • By Lakshmi
Google Oneindia Malayalam News

മംഗലാപുരം: കര്‍ണാടകത്തിലെ ഉഡുപ്പി ഒരു തീവ്രവാദകേന്ദ്രമായി മാറുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദികള്‍ക്ക് ആവശ്യമായി വരുന്ന സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും മറ്റും ഉഡുപ്പി കേന്ദ്രമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഉഡുപ്പി തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നതായി വ്യക്തമായത്.

പുനെയിലെ ജര്‍മ്മന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തിനും ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തിനും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയത് ഉഡുപ്പിയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.

ഉഡുപ്പിയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ കിട്ടിയിരിക്കുന്ന തെളിവുകള്‍ ഇതിനെ കൂടുതല്‍ ഉറപ്പിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. അടുത്തിടെ അറസ്റ്റിലായ ആറ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരില്‍ നിന്നാണ് ഉഡുപ്പിയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഇതിന് സഹായം നല്‍കുന്നവരാരാണെന്നതുള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന് മുമ്പ് ഉഡുപ്പിയില്‍ നിന്നും 5കിലോഗ്രാം സ്‌ഫോടകവസ്തുക്കളും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. നിരോധിത സംഘടനയായ സിമിയും ഉഡുപ്പി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

English summary
Karnataka's Udupi has emerged as a new terror hub for the supply of ammunition and explosives to terrorists, said sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X