മുല്ലപ്പെരിയാര്‍ ശൂന്യവേളയില്‍

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവരാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ലോക്‌സഭയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു.
തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എം.പിമാരെ ശാന്തരാക്കുകയായിരുന്നു പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ജോസ് കെ മാണി എം.പി ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു.
പിന്നീട് മുല്ലപ്പെരിയാര്‍ വിഷയം ബുധനാഴ്ച വൈകിട്ടു പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ മീര കുമാര്‍ അനുമതി നല്‍കിയി്. 5 മണിക്ക് പി.ടി തോമസ് എംപിയായിരിക്കും വിഷയം അവതരിപ്പിക്കുക.












Click it and Unblock the Notifications