സച്ചിനുവേണ്ടി ആര്‍ടിഒ ഓഫീസ് 8.30യ്ക്ക് തുറന്നു

അതുകൊണ്ടുതന്നെയാണ് സച്ചിന് എത്തുമെന്നറിഞ്ഞതിനെത്തുടര്ന്ന് ആര്‍ടിഒ ജീവനക്കാര്‍ പോലും പതിവിന് നേരത്തേ ഓഫീസിലെത്തിയത്. തന്റെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ വേണ്ടിയാണ് നവംബര്‍ 5ന് തിങ്കളാഴ്്ച സച്ചിന് ആര്‍ടിഒ ഓഫീസില്‍ എത്തിയത്. സച്ചിന് വരുന്നകാര്യം മുന്‍കൂട്ടി അറിഞ്ഞ ഉദ്യോഗസ്ഥര്‍ പതിവ് തെറ്റിച്ച് എട്ടരമണിയോടെ ഓഫീസിലെത്തി എന്തിനും സജ്ജരായി കാത്തിരിക്കുകയായിരുന്നുവത്രേ.
സച്ചിന് വരുന്നതറിഞ്ഞ് ഓഫീസിന് പുറത്ത് ആരാധകര്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ നന്നായി പരശ്രമിക്കുകയും ചെയ്തു. പക്ഷേ ഇവര്‍ക്ക് നിയന്ത്രിക്കാവുന്നതിലേറെ ആളുകളായിരുന്നു സച്ചിനെ കാണാനായി ഇവിടെയെത്തിയതെന്നത് മറ്റൊരു കാര്യം.
9.30നാണ് സച്ചിനും ഭാര്യ അഞ്ജലിയും ഓഫീസിലെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചുപോവുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍തന്നെ സച്ചിന് സ്മാര്‍ട്ട് ലൈസെന്‍സ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കാന്‍ സാധാരണ മൂന്ന് മാസമെങ്കിലുമെടുക്കും.
എന്നാല്‍ ഇത് മറ്റൊരു പ്രശ്നത്തിനുള്ള സാധ്യത നല്‍കുകയാണ്. സാധാരണ മൂന്നുമാസമെടുക്കുന്ന ഒരു പ്രക്രിയ സെലിബ്രിട്ടിയായ സച്ചിന് വേണ്ടി മാറ്റിമറിക്കുന്നതിനെതിരെ എതിര്പ്പുകളുണ്ടാകുമെന്നകാര്യം വ്യക്തമാണ്. ഏത് രീതിയിലാണ് ഇത് ചെയ്യാന്‍ പോകുന്നതെന്ന് വിശദീകരിക്കാന്‍ ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ഇതിന് മുമ്പ് ഡോണ്‍ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മറികടന്ന സച്ചിന് ഫെറാറി കാര്‍ സമ്മാനമായി ലഭിച്ചപ്പോള്‍ ഇത്തരത്തിലൊരു പ്രശ്നമുണ്ടായതാണ്. 2001 ജൂലൈയിലായിരുന്നു കാര്‍ ലഭിച്ചത്. കാറിന്റെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ കുറച്ചുനല്കുമെന്നറിയിച്ച് സെപ്റ്റംബറില്‍ ധനമന്ത്രി ജസ്വന്ത് സിന്‍ഹ സച്ചിന്് കത്തയച്ചു.
2003ല്‍ ജൂലൈയില്‍ ഈ വിവരം പുറത്തായപ്പോള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ പൊതുതാല്പര്യ ഹരജിയുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അവസാനം ഫിയറ്റ് ഇന്ത്യ ടാക്സ് അടയ്ക്കാമെന്ന് സമ്മതിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications