കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനുവേണ്ടി ആര്‍ടിഒ ഓഫീസ് 8.30യ്ക്ക് തുറന്നു

  • By Lakshmi
Google Oneindia Malayalam News

Sachin
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഇന്ത്യക്കാര്‍ക്ക് എത്രയേറെ ആദരവും ബഹുമാനവുമുണ്ടെന്നകാര്യം പ്രത്യേകിച്ച എടുത്തുപറയേണ്ടതില്ല. ഭരണകൂടങ്ങള്‍ പോലും സച്ചിന് വേണ്ടി എന്തുചെയ്തുകൊടുക്കാനും സന്നദ്ധമാണ്.

അതുകൊണ്ടുതന്നെയാണ് സച്ചിന്‍ എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്ന് ആര്‍ടിഒ ജീവനക്കാര്‍ പോലും പതിവിന് നേരത്തേ ഓഫീസിലെത്തിയത്. തന്റെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ വേണ്ടിയാണ് നവംബര്‍ 5ന് തിങ്കളാഴ്്ച സച്ചിന്‍ ആര്‍ടിഒ ഓഫീസില്‍ എത്തിയത്. സച്ചിന്‍ വരുന്നകാര്യം മുന്‍കൂട്ടി അറിഞ്ഞ ഉദ്യോഗസ്ഥര്‍ പതിവ് തെറ്റിച്ച് എട്ടരമണിയോടെ ഓഫീസിലെത്തി എന്തിനും സജ്ജരായി കാത്തിരിക്കുകയായിരുന്നുവത്രേ.

സച്ചിന്‍ വരുന്നതറിഞ്ഞ് ഓഫീസിന് പുറത്ത് ആരാധകര്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ നന്നായി പരശ്രമിക്കുകയും ചെയ്തു. പക്ഷേ ഇവര്‍ക്ക് നിയന്ത്രിക്കാവുന്നതിലേറെ ആളുകളായിരുന്നു സച്ചിനെ കാണാനായി ഇവിടെയെത്തിയതെന്നത് മറ്റൊരു കാര്യം.

9.30നാണ് സച്ചിനും ഭാര്യ അഞ്ജലിയും ഓഫീസിലെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചുപോവുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍തന്നെ സച്ചിന് സ്മാര്‍ട്ട് ലൈസെന്‍സ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കാന്‍ സാധാരണ മൂന്ന് മാസമെങ്കിലുമെടുക്കും.

എന്നാല്‍ ഇത് മറ്റൊരു പ്രശ്‌നത്തിനുള്ള സാധ്യത നല്‍കുകയാണ്. സാധാരണ മൂന്നുമാസമെടുക്കുന്ന ഒരു പ്രക്രിയ സെലിബ്രിട്ടിയായ സച്ചിന് വേണ്ടി മാറ്റിമറിക്കുന്നതിനെതിരെ എതിര്‍പ്പുകളുണ്ടാകുമെന്നകാര്യം വ്യക്തമാണ്. ഏത് രീതിയിലാണ് ഇത് ചെയ്യാന്‍ പോകുന്നതെന്ന് വിശദീകരിക്കാന്‍ ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഇതിന് മുമ്പ് ഡോണ്‍ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മറികടന്ന സച്ചിന് ഫെറാറി കാര്‍ സമ്മാനമായി ലഭിച്ചപ്പോള്‍ ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായതാണ്. 2001 ജൂലൈയിലായിരുന്നു കാര്‍ ലഭിച്ചത്. കാറിന്റെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ കുറച്ചുനല്‍കുമെന്നറിയിച്ച് സെപ്റ്റംബറില്‍ ധനമന്ത്രി ജസ്വന്ത് സിന്‍ഹ സച്ചിന്് കത്തയച്ചു.

2003ല്‍ ജൂലൈയില്‍ ഈ വിവരം പുറത്തായപ്പോള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ പൊതുതാല്‍പര്യ ഹരജിയുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അവസാനം ഫിയറ്റ് ഇന്ത്യ ടാക്‌സ് അടയ്ക്കാമെന്ന് സമ്മതിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.

English summary
According to sources, Tendulkar had approached the RTO officials to convert his licence to a smart card on Monday morning. In anticipation of the Master Blaster's arrival, the officials began work at 8.30 am rather than their usual 10.30 am, two hours before working hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X