ദില്ലി: ഡാം 999 സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ നിരോധനമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ഡി.കെ. ജയിന്‍ പിന്‍മാറി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷനാണ് ജസ്റ്റിസ് ഡി.കെ. ജയിന്‍. ഇതേ തുടര്‍ന്നാണ് പിന്‍മാറ്റം. ഹര്‍ജി പുതുക്കിയ ബെഞ്ചിന്റെ പരിഗണനയില്‍ വിട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയമാണ് സിനിമയുടെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാട് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
The director of 'Dam 999', has not lost hope. He has moved his case to the Supreme Court under the pretext of the right to express one's creative freedom.