കുഞ്ഞ് പിറക്കാത്തതിന് ഭാര്യയെ ചില്ലു തീറ്റിച്ചു
കാണ്‍പൂര്‍: യുവതിയെ ഭര്‍ത്താവ് ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ കഴിപ്പിച്ചതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ കരീനയാണ് ഭര്‍ത്താവ് നീരജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
നീരജ് തന്നെ ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ തീറ്റിച്ചുവെന്നാണ് ഇവരുടെ പരാതി. കുട്ടികളില്ലാത്ത ദേഷ്യത്തിനാണ് നീരജ് തന്നെ ഉപദ്രവിച്ചതെന്നും കരീന ആരോപിക്കുന്നു.
രണ്ടരവര്‍ഷം മുമ്പാണ് കരീനയും നീരജയും വിവാഹിതരായത്. ഇതുവരെ ഇവര്‍ക്ക് കുട്ടികളില്ല.
കുഞ്ഞില്ലാത്തതിനാല്‍ കരീനയുമായുള്ള ബന്ധം വേര്‍പ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാന്‍ നീരജിന് ആഗ്രഹമുണ്ടത്രേ.
എന്നാല്‍ വിവാഹമോചനത്തിന് തയ്യാറല്ലെന്നാണ് കരീനയുടെ നിലപാട്. ഇതുസംബന്ധിച്ച സംസാരത്തിനും തര്‍ക്കത്തിനുമൊടുവില്‍ നവംബര്‍ 5ന് തിങ്കളാഴ്ച ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ കഴിപ്പിക്കുകയും ചെയ്യുകയായിരുന്നു.
കരീനയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് അവരുടെ വീട്ടില്‍ വിവരമറിയിച്ചത്. മാതാപിതാക്കള്‍ എത്തിയാണ് കരീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ നില അല്‍പം ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരീനയുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications