വിഎസിന്റെ അകമ്പടിവാനിനെ പിന്തുടര്‍ന്നവര്‍ കുടുങ്ങി

തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്ന വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാനായി തിരുവനന്തപുരത്ത് നിന്ന് പോയ പൊലീസ് വാനിനെയാണ് യുവാക്കള്‍ പിന്തുടര്‍ന്നത്. ആലപ്പുഴ വണ്ടാനം മുതല്‍ ഇവര്‍ പൊലീസ് വാനിനെ പിന്തുടരുകയായിരുന്നു.
തുടര്‍ന്ന് ജനറല്‍ ആശുപത്രി ജംങ്ഷനില്‍ വച്ച് പൊലീസ് ഇവരെ പിടികൂടി. തിരുവല്ല കോയിപ്പുറം അരീക്കുഴി രഞ്ജിത്ത്(26), തേന്‍മുട്ടുമണ്ണില്‍ രാജീവന്‍(26) എന്നിവരാണ് അറസ്റ്റിലായത്.
വാഹനത്തില്‍ വിഎസിന്റെ ഗണ്‍മാനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അതേസമയം ഇവരെ ജാമ്യത്തിലെടുക്കാനായി പത്തനം തിട്ടയിലെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ വന്നതായും സൂചനയുണ്ട്.












Click it and Unblock the Notifications